Thursday, January 5, 2017

അതിര്‍ വരമ്പുകളില്ലാതെ പ്രണയിക്കണം.
സ്വപ്നങ്ങളില്‍ മാത്രം കണ്ടിരുന്ന ആ ദിവസങ്ങളില്‍ ജീവിക്കണം.നിന്റെ ദുഃഖങ്ങളില്‍ നിനക്കുമുന്നെ കരയണം.നിന്റെ പുഞ്ചിരിക്കുപിറകിലെ നിത്യ കാരണമാവണം.കാര്യമില്ലാത്ത കാരണങ്ങളില്‍ പിണങ്ങണം.ആയുസുകുറഞ്ഞ ആ പിണക്കത്തിനൊടുവില്‍ സ്വയമൊന്ന് തോറ്റുകൊടുക്കണം.പകുതി പുഞ്ചിരിക്കുന്ന ആ മുഖം കയ്യിലെടുത്ത് കാതില്‍ പതുക്കെ പറയണം എന്റെ ലോകം നിന്നിലായ് തീരുന്നെന്ന് മറ്റൊന്നും ഇതുവരെ കീഴ്പെടാതിരുന്ന ഈ മനസ് നിനക്കു മുന്നില്‍ തോറ്റുപോയെന്ന്.അടിമയായിരിക്കുന്നു നിന്റെ ഈ അളവറ്റ സ്നേഹത്തിനുമുന്നിലെന്ന്.

Sunday, January 1, 2017

പ്രണയിനി നീ കൂടെയുണ്ടെങ്കില്‍
മരിക്കില്ലൊരിക്കലും മനസും ശരീരവും.
നിന്‍ സ്നേഹകവചം രക്ഷയായി തീര്‍ന്നിടും
മുക്തി നേടും സകല പാപങ്ങളില്‍ നിന്നും
സകല ദുഃഖങ്ങളും മിഥ്യയായി മാറിടും.
പുഞ്ചിരി ചുണ്ടിന്‍ കാവലായ് ചേര്‍ന്നിടും.
സര്‍വ്വവും സാക്ഷി നിര്‍ത്തി ഞാന്‍ പറയുന്നു.
കൂടെനില്‍ക്കും കാത്തിരിക്കും.
നിന്‍ പ്രണയ വൃക്ഷത്തിന്‍ തണലായ് തീര്‍ന്നിടും.