Friday, February 24, 2017

ഭീതി പരത്തിയ ഇരുട്ടിനെ എനിക്കിഷ്ടമായിരുന്നു.കണ്ണുനിറഞ്ഞത് ഞാനേ അറിഞ്ഞുള്ളൂ.എന്റെ ശബ്ദത്തെ അന്ധകാരം വിഴുങ്ങിയിരുന്നു.പേടിയായിരുന്നു  ദൂരെ കണ്ട ആ നറുങ്ങുവെട്ടത്തെ.അവ എന്നില്‍ പതിയരുതെന്ന് കൊതിച്ചു.കണ്ണീരൊലിച്ചിറങ്ങിയ മുഖം ചിലര്‍ക്കു കോമാളിയായ് തോന്നും.ചിലരില്‍ അല്ലല്‍ പടര്‍ത്തും.പാടില്ലൊരിക്കലും ദുഃഖങ്ങള്‍ ഇരുട്ടിന്‍ മറയില്‍ മറഞ്ഞുതീരണം.നാളെ വെളിച്ചത്തില്‍ മൂടുപടം ധരിക്കണം.ചിരിക്കണം വീണ്ടുമൊരു കോമാളികണക്കെ.


Thursday, February 23, 2017

പേമാരിയും കൊടുങ്കാറ്റും നിറഞ്ഞ ആ വഴികള്‍ കഠിനമായിരുന്നു.പാതിവഴിയില്‍ ചിറകൊടിഞ്ഞു വീണപ്പോള്‍ കയ്യിലെടുക്കാനും  തലോടാനും നീ കൂടെയുണ്ടായി.പറക്കുവാനാവില്ലെന്നറിഞ്ഞിട്ടും നിന്നെ കൂട്ടിന്നു വിളിച്ചത് എന്റെ സ്വാര്‍ത്ഥതയായിരുന്നു.കൂടെ നിര്‍ത്താനാവാത്ത വിധം ഞാന്‍ നിന്നില്‍ മുറിവുകള്‍ തീര്‍ത്തിരുന്നെന്നറിഞ്ഞില്ല.തോന്നലുകളാകാം എങ്കിലും ഞാനിന്നകലയാണ്.ഇനിയൊരു പതനം മരണത്തിലേക്കാകാം.ദുഃഖമൊന്നേയുള്ളൂ മരിക്കേണ്ടത് നിന്റെ കൈകള്‍ നെഞ്ചോടു ചേര്‍ത്തുവച്ചല്ലല്ലോ എന്നോര്‍ത്ത്.