പേമാരിയും കൊടുങ്കാറ്റും നിറഞ്ഞ ആ വഴികള്‍ കഠിനമായിരുന്നു.പാതിവഴിയില്‍ ചിറകൊടിഞ്ഞു വീണപ്പോള്‍ കയ്യിലെടുക്കാനും തലോടാനും നീ കൂടെയുണ്ടായി.പറക്കുവാനാവില്ലെന്നറിഞ്ഞിട്ടും നിന്നെ കൂട്ടിന്നു വിളിച്ചത് എന്റെ സ്വാര്‍ത്ഥതയായിരുന്നു.കൂടെ നിര്‍ത്താനാവാത്ത വിധം ഞാന്‍ നിന്നില്‍ മുറിവുകള്‍ തീര്‍ത്തിരുന്നെന്നറിഞ്ഞില്ല.തോന്നലുകളാകാം എങ്കിലും ഞാനിന്നകലയാണ്.ഇനിയൊരു പതനം മരണത്തിലേക്കാകാം.ദുഃഖമൊന്നേയുള്ളൂ മരിക്കേണ്ടത് നിന്റെ കൈകള്‍ നെഞ്ചോടു ചേര്‍ത്തുവച്ചല്ലല്ലോ എന്നോര്‍ത്ത്.

No comments:
Post a Comment