പുഴുവായി പിറന്നു നീ..
ലോകം അത്ഭുതമായിരുന്നു.ചുറ്റുമുള്ളതിന് തന്നേക്കാള്‍ ഭംഗിയുണ്ടായിരുന്നു.നീ സ്വയം വെറുത്തു.
നിന്റെ വളര്‍ച്ച നീ അറിഞ്ഞിരുന്നില്ല.ചിറക്മുളച്ചപ്പോള്‍ പറക്കാനൊരുങ്ങി.അപ്പോഴും സ്വയമൊന്ന് കാണാന്‍ മനസുകൊടുത്തില്ല.പൂക്കളുടെ ഭംഗി തേടി നീ പറന്നു.അവയിലെ മധുരം നീ നുകര്‍ന്നു.വണ്ടുകളിലെ ഭംഗി പോലും നിന്നെ അസൂയപ്പെടുത്തി.മറ്റുള്ളവര്‍ക്ക് മുന്നില്‍ തന്റേടിയായി.ഒരിക്കല്‍ ആ പൂവുപറഞ്ഞു.'എന്താണ് നീ സ്വയം തിരിച്ചറിയാത്തതെന്ന്'തന്നിലെ പുഴുരൂപത്തെ കാണാന്‍ നീ തയ്യാറായിരുന്നില്ല.എങ്കിലും അന്നാ പുഴയില്‍ സ്വയമൊന്ന് നോക്കി.നിനക്ക് ഇന്ന് മറ്റെന്തിനെക്കാളും ഭംഗിയുണ്ടായിരിക്കുന്നു.പക്ഷേ വളരെ വൈകിയിരിക്കുന്നു.
നിന്റെ ചിറകുകള്‍ തളര്‍ന്ന് തുടങ്ങിയിരിക്കുന്നു.
അവ ഇനി നിന്റെ കൂടെയില്ല.
നിനക്കിനി മരിക്കാം വീണ്ടുമാ പുഴുരൂപത്തില്‍
പിറന്ന മണ്ണില്‍ നഷ്ടബോധങ്ങളെ കൂട്ടുപിടിച്ച്
ഒരു പാഴ് ജന്മമായിക്കൊണ്ട്.

No comments:
Post a Comment