ബാല്യം
പൂക്കളെ പ്രണയിച്ചു.
പൂമ്പാറ്റകള്‍ക്ക് പിറകിലോടി.
വഴിമരങ്ങളില്‍ തണലുതേടി.
കൗമാരം
ചങ്ങാതിമാരെ ചങ്കിലേറ്റി.
പുസ്തകങ്ങളില്‍ വെളിച്ചം പകര്‍ന്നു.
കാമുകിയെ കണ്ണും കരളുമാക്കിമാറ്റി.
യൗവ്വനം
വിപ്ളവത്തിലായിരുന്നു.
ബന്ധനങ്ങളില്‍ ബന്ദിയാക്കപ്പെട്ടു.
ജീവിതം തലയ്ക്കുമുകളില്‍ ഭാരമായി നിലയുറച്ചു.
വാര്‍ധക്യം
തിരിച്ചറിവായി.
കൂടെ നിന്നവര്‍ കൂടുതേടി പോയി.
തനിച്ചാക്കപ്പെട്ടു ഒറ്റപ്പെട്ടു.
ഇനി മടങ്ങാം.
യൗവ്വനത്തിന്റെ പാതയിലൂടെ
കൗമാരത്തെ നോക്കിക്കണ്ട്
ബാല്യത്തെ വിസ്മരിച്ച്
ഒടുവില്‍ ഒരിറ്റു കണ്ണീര്‍ പൊടിച്ച്
മണ്ണിന്‍ മടിയില്‍ മരിക്കാത്ത സ്വപ്നങ്ങളുമായി.
പൂക്കളെ പ്രണയിച്ചു.
പൂമ്പാറ്റകള്‍ക്ക് പിറകിലോടി.
വഴിമരങ്ങളില്‍ തണലുതേടി.
കൗമാരം
ചങ്ങാതിമാരെ ചങ്കിലേറ്റി.
പുസ്തകങ്ങളില്‍ വെളിച്ചം പകര്‍ന്നു.
കാമുകിയെ കണ്ണും കരളുമാക്കിമാറ്റി.
യൗവ്വനം
വിപ്ളവത്തിലായിരുന്നു.
ബന്ധനങ്ങളില്‍ ബന്ദിയാക്കപ്പെട്ടു.
ജീവിതം തലയ്ക്കുമുകളില്‍ ഭാരമായി നിലയുറച്ചു.
വാര്‍ധക്യം
തിരിച്ചറിവായി.
കൂടെ നിന്നവര്‍ കൂടുതേടി പോയി.
തനിച്ചാക്കപ്പെട്ടു ഒറ്റപ്പെട്ടു.
ഇനി മടങ്ങാം.
യൗവ്വനത്തിന്റെ പാതയിലൂടെ
കൗമാരത്തെ നോക്കിക്കണ്ട്
ബാല്യത്തെ വിസ്മരിച്ച്
ഒടുവില്‍ ഒരിറ്റു കണ്ണീര്‍ പൊടിച്ച്
മണ്ണിന്‍ മടിയില്‍ മരിക്കാത്ത സ്വപ്നങ്ങളുമായി.

No comments:
Post a Comment